Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tea Shop

ദോ​ശ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ശൂ​ര​നാ​ട്ട് ദോ​ശ ന​ൽ​കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ ന​ടു​വി​ലേ​മു​റി അ​ബി​ൻ ഭ​വ​ന​ത്തി​ൽ അ​ജി (46), അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ര​മേ​ശ​ൻ (44) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ക്കു​വ​ള്ളി–​പു​തി​യ​കാ​വ് പ്ര​ധാ​ന പാ​ത​യോ​ര​ത്തെ ശൂ​ര​നാ​ട് കോ​യി​ക്ക​ൽ ച​ന്ത​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ ദോ​ശ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​തി​ക​ൾ വീ​ണ്ടും ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി. ക​ട​യു​ട​മ മ​നാ​ഫി​നെ​യും ഭാ​ര്യ സീ​ന​ത്തി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ ക​ട​യി​ലെ ഗ്ലാ​സ് അ​ല​മാ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്തു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നി​ടെ അ​ജി മ​റി​ഞ്ഞു​വീ​ണ് ത​ല​യ്ക്ക് പ​രു​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up